ക്രിസ്മസ് ആഘോഷത്തിനിടെ ഛത്തീസ്ഗഢിൽ ഹിന്ദുത്വവാദികളുടെ ആക്രമണം. യുപിയിൽ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ

നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കയറിയാണ് അതിക്രമം നടത്തിയത്.

New Update
1518626-mall

റായ്പൂർ: രാജ്യത്ത് ക്രിസ്മസ് ആ​ഘോഷങ്ങൾക്കു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെയാണ് ആക്രമണം ഉണ്ടായത്. 

Advertisment

റായ്പൂരിൽ മാളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘം ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ച് തകർത്തു.

നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കയറിയാണ് അതിക്രമം നടത്തിയത്. 'സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. 

സംഭവത്തിൽ 30 പേർക്കെതിരെ കേസെടുത്തെന്ന് റായ്പൂർ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

യുപിയിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്ക് പുറത്ത് തീവ്ര ഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. 

ഹനുമാൻ ചാലിസ ചൊല്ലുന്നത് മൊബൈലിൽ പകർത്തിയ പൊലീസ് സംഘം, ഇവരോട് പിരിഞ്ഞുപോകണം എന്ന് പോലും ആവശ്യപ്പെട്ടില്ല.

Advertisment