Advertisment

യേശുക്രിസ്തുവിനെ ആക്ഷേപിച്ചതിനു ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. എംഎൽഎയോട് വെള്ളിയാഴ്ച ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു

ഛത്തീസ്ഗഡിലെ ധേക്നി ഗ്രാമത്തിൽ നടന്ന ഒരു പരിപാടിയിൽ യേശുക്രിസ്തുവിനെ കുറിച്ചും മതപരിവർത്തനത്തെ കുറിച്ചും ഇവർ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച്‌ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന്‌ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

New Update
raimuni bhagat

ജഷ്പൂർ: യേശുക്രിസ്തുവിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുത്തു.

Advertisment

ബിജെപി നിയമസഭാംഗമായ റൈമുനി ഭഗത്തിനെതിരെയാണ്‌ കേസ് രജിസ്റ്റർ ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട് എംഎൽഎയോട് വെള്ളിയാഴ്ച ഹാജരാകാൻ ഛത്തീസ്ഗഡിലെ ജഷ്പൂർ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അനിൽ കുമാർ ചൗഹാനാണ്‌ വിധി പറഞ്ഞത്‌. ജനുവരി ആറിന് ഹെർമൻ കുഴൂർ നൽകിയ പരാതിയിലായിരുന്നു വിധി.

യേശുവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടെന്നാണ്‌ എംഎൽഎക്കെതിരെ പരാതി. ജനങ്ങൾക്കിയയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിനും വിദ്വേഷപ്രചരണം നടത്തിയതിനും ബിജെപി എംഎൽഎക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ ധേക്നി ഗ്രാമത്തിൽ നടന്ന ഒരു പരിപാടിയിൽ യേശുക്രിസ്തുവിനെ കുറിച്ചും മതപരിവർത്തനത്തെ കുറിച്ചും ഇവർ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

ഇക്കാര്യം സൂചിപ്പിച്ച്‌ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന്‌ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

Advertisment