റായ്‌പൂർ: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനമേഖലയിലായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.
ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ്, സിആര്‍പിഎഫ്, കോബ്ര യൂണിറ്റ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് വെസ്റ്റ് ബാസ്താര്‍ ഡിവിഷന്‍ കേഡറിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചിലാരംഭിച്ചതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി