New Update
/sathyam/media/media_files/tAVtWRV0yOXvNeGc6Jz4.jpg)
ഹൈദരാബാദ്: തെലുങ്ക് നടൻ രാജ് തരുണിനെതിരെ നടി ലാവണ്യ പരാതി നൽകിയത് ടോളിവുഡിലെ പ്രധാന വാർത്തകളിലൊന്നായിരുന്നു. തങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ തന്നെ രാജ് തരുണിനു സഹനടിയുമായി രഹസ്യബന്ധമുണ്ടായിരുന്നെന്നും, തന്നെ വഞ്ചിച്ചുവെന്നുമായിരുന്നു ലാവണ്യ പരാതി നൽകിയത്. ഇപ്പോൾ നടനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
Advertisment
താൻ പൊലീസിന് നൽകിയ പരാതി പിൻവലിക്കാൻ നടൻ അഞ്ചുകോടി രൂപ വാഗ്‌ദാനം ചെയ്തുവെന്നാണ് ലാവണ്യ ആരോപിച്ചത്. ഇതിനായി രാജ് തരുണിൻ്റെ മാനേജരും വക്കീലും തന്നെ വിളിച്ചു, എങ്കിലും താൻ വാഗ്‌ദാനം നിരസിച്ചുവെന്ന് ലാവണ്യ പറഞ്ഞു.
കഴിഞ്ഞ പത്തുവർഷമായി പ്രണയത്തിലായിരുന്ന തങ്ങൾ ഒരുമിച്ച് ജീവിച്ചുവരികയായിരുന്നുവെന്ന് നേരത്തെ തന്നെ ലാവണ്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാജ് തരുൺ ഈ ബന്ധം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us