രാജസ്ഥാന്‍: പ്രസിദ്ധമായ വെബ് സീരീസ് 'ബ്രേക്കിംഗ് ബാഡ്'നെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 15 കോടി രൂപ വിലവരുന്ന മെഫിഡ്രോണ്‍ മയക്കുമരുന്ന് നിര്‍മ്മിച്ച് രാജസ്ഥാനില്‍ രണ്ട് അധ്യാപകര്‍ പിടിയിലായി.
സര്‍ക്കാര്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ് ഭാര്‍ഗവ്, കോച്ചിങ് സെന്ററിലെ മുന്‍ ഫിസിക്‌സ് അധ്യാപകനും രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗാര്‍ത്ഥിയുമായ ഇന്ദ്രജിത്ത് വിഷ്‌ണോയ് എന്നിവരാണ് അറസ്റ്റിലായത്.
ഗംഗാനഗര്‍ ജില്ലയിലെ മുക്ലാവയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും കോച്ചിങ് സെന്ററിലെ മുന്‍ അധ്യാപകനുമാണ് പ്രധാന പ്രതികള്‍. ഇരുവരും ചേര്‍ന്നാണ് 15 കോടി രൂപയുടെ മെഫിഡ്രോണ്‍ നിര്‍മ്മിച്ചത്.
ജോലിയില്‍ നിന്ന് അവധി എടുത്ത് കഴിഞ്ഞ രണ്ടരമാസമായി ഇവര്‍ മയക്കുമരുന്ന് നിര്‍മ്മിക്കുകയായിരുന്നു.
എന്‍സിബി റെയ്ഡും പിടിയിലായ മയക്കുമരുന്നുംഎന്‍സിബി നടത്തിയ പരിശോധനയില്‍ 780 ഗ്രാം മെഫിഡ്രോണ്‍ ആധുനിക നിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
രണ്ടരമാസത്തിനിടെ 5 കിലോ ഗ്രാം മയക്കുമരുന്ന് നിര്‍മ്മിച്ചതായി കണ്ടെത്തി. ഇതില്‍ 4.22 കിലോ നേരത്തെ തന്നെ വിറ്റഴിച്ചു. പിടിച്ചെടുത്ത 780 ഗ്രാം മയക്കുമരുന്നിന് ഏകദേശം 2.34 കോടി രൂപ വിലവരുമെന്ന് എന്‍സിബി അറിയിച്ചു. 5 കിലോ മെഫിഡ്രോണിന് മാര്‍ക്കറ്റില്‍ 15 കോടി രൂപ വിലയുണ്ട്.
മെഫിഡ്രോണ്‍ ഗുരുതരമായ മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാരക മയക്കുമരുന്നാണ് എന്ന് എന്‍സിബി വ്യക്തമാക്കി. ഇന്ത്യന്‍ നിയമപ്രകാരം, ഇത്തരമൊരു കുറ്റകൃത്യത്തിന് കര്‍ശന ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.