രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. റ​സ്റ്റോ​റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​ർ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കോ​ട്ട​യി​ലെ ത​ൽ​വ​ണ്ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച ഒ​രാ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണെ​ന്ന് കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

New Update
building

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു.

Advertisment

റ​സ്റ്റോ​റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. 

സം​ഭ​വ​സ​മ​യ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​ർ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ ഒ​ൻ​പ​ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കോ​ട്ട​യി​ലെ ത​ൽ​വ​ണ്ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച ഒ​രാ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണെ​ന്ന് കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​യാ​ളു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. 

പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ​യാ​ണ് കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​നി​യും എ​ത്ര പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. 

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കെ​ട്ടി​ടം ത​ക​ർ​ന്ന​തി​ന്‍റെ കാ​ര​ണം ല​ഭ്യ​മ​ല്ല.

ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു തൊ​ട്ട​ടു​ത്താ​യി മ​റ്റൊ​രു കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ലാ​ണ്. 

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​ന​മാ​ണോ സ​മീ​പ കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 

അ​തേ​സ​മ​യം സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment