ഐടി സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസ് പാർട്ടിക്ക് ശേഷം ബലാത്സംഗം ചെയ്ത കേസിൽ സിഇഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പാർട്ടിയിൽ നിന്ന് മറ്റെല്ലാ അതിഥികളും നേരത്തെ പോയിരുന്നുവെന്നും താൻ അവിടെ ഒറ്റയ്ക്കാണെന്നും അവർ പരാതിയിൽ പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഉദയ്പൂര്‍: ഉദയ്പൂര്‍ നഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയുടെ വനിതാ മാനേജരെ ബലാത്സംഗം ചെയ്ത കേസില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഉദയ്പൂര്‍ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ശോഭാപുര പ്രദേശത്തെ ഒരു ഹോട്ടലില്‍ സിഇഒ ജിതേഷ് സിസോദിയ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചപ്പോഴായിരുന്നു സംഭവം.

Advertisment

ഗൗരവ് സിരോഹിയും ഭാര്യ ശില്‍പയുമാണ് മറ്റ് രണ്ട് പ്രതികള്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.


വ്യാഴാഴ്ച മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായും ഉദയ്പൂര്‍ പോലീസ് സൂപ്രണ്ട് (എസ്പി) യോഗേഷ് ഗോയല്‍ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ക്കെതിരെ മാനഭംഗത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


'ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം സുഖര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്,' 'വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.'അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.


ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സിസോദിയയുടെ ജന്മദിന പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശിൽപയും ഭർത്താവും അവളെ വീട്ടിൽ വിടാമെന്ന് വാഗ്ദാനം ചെയ്തു. സ്ത്രീ സമ്മതിച്ചു, സിഇഒയും കാറിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.


പാർട്ടിയിൽ നിന്ന് മറ്റെല്ലാ അതിഥികളും നേരത്തെ പോയിരുന്നുവെന്നും താൻ അവിടെ ഒറ്റയ്ക്കാണെന്നും അവർ പരാതിയിൽ പറയുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ, മൂന്ന് പ്രതികളും സ്ത്രീക്ക് പാനീയം വാഗ്ദാനം ചെയ്തു.

പിറ്റേന്ന് രാവിലെയാണ് ബോധം തെളിഞ്ഞതെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായെന്നും ഇര പറഞ്ഞു. പിന്നീട് പരാതി രജിസ്റ്റർ ചെയ്യുകയും പോലീസ് വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും ആദ്യം ചോദ്യം ചെയ്യുകയും പിന്നീട് വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment