ഭാര്യക്ക് കറുത്ത നിറവും അമിതഭാരവും. മരുന്ന് പുരട്ടാന്‍ വേണ്ടിയെന്ന വ്യാജേന ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

സമൂഹത്തില്‍ കോടതിയോടുള്ള ഭയം നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നതെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

New Update
Untitled

ഡല്‍ഹി: രാജസ്ഥാനില്‍ കറുത്ത നിറവും അമിതഭാരവും ഉണ്ടെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇരുണ്ട നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് കിഷന്‍ പലപ്പോഴും ഭാര്യയായ ലക്ഷ്മിയെ കളിയാക്കിയിരുന്നു.


Advertisment

ശരീരത്തില്‍ പുരട്ടിയാല്‍ നിറം മാുന്ന ഒരു മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു രാത്രിയില്‍ ഇയാള്‍ ഭാര്യയോട് പറഞ്ഞു. ഇത് ശരീരത്തില്‍ പുരട്ടാന്‍ തുടങ്ങിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുവെന്ന് ഭാര്യ പറഞ്ഞു. ഉടന്‍ ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് തീകൊളുത്തി. തീ പടര്‍ന്നതോടെ ബാക്കിയുണ്ടായിരുന്ന ലായനി കൂടി ഇയാള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഇതോടെ യുവതി വെന്തുമരിക്കുകയായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് ഉദയ്പൂരിലെ വല്ലഭ്‌നഗര്‍ പോലീസ് പ്രതി കിഷനെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ കോടതിയില്‍ ഹാജരാക്കി.

കേസില്‍, പ്രതി ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ശകാരിച്ചിരുന്നതായും തുടര്‍ന്ന് സ്ത്രീയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് തീകൊളുത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ദിനേശ് പാലിവാള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അവര്‍ പിന്നീട് മരിച്ചു.

ഇക്കാലത്ത് ഇത്തരം കേസുകള്‍ ധാരാളം നടക്കുന്നുണ്ടെന്നും, സമൂഹത്തില്‍ കോടതിയോടുള്ള ഭയം നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നതെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

Advertisment