/sathyam/media/media_files/ERr2DRmuQnVNZG4DWfA4.jpg)
ഡല്‍ഹി: ഭാര്യ ആത്മാക്കളുമായി ഫോണിലൂടെ സംസാരിക്കുന്നുവെന്ന് സംശയിച്ച് ഉറങ്ങിക്കിടന്ന യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് . രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.
ജിയോ ദേവി (40) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ആത്മാക്കളുമായി ബന്ധപ്പെടുകയും ഫോണിലൂടെ അവരുമായി സംസാരിക്കുകയും ചെയ്തിരുന്നതായി പ്രതി ചുണ്ണിലാല്‍ വിശ്വസിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന ജിയോ ദേവിയെ ചുണ്ണിലാല്‍ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് പതിനേഴുകാരിയായ മകള്‍ സുമിത്ര ഇടപെടാന്‍ ശ്രമിച്ചെങ്കിലും ചുണ്ണിലാല്‍ കോടാലിയുമായി ആക്രമണം തുടര്‍ന്നതിനാല്‍ രക്ഷിക്കാനായില്ല.
നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റതായി കണ്ടത്. അപകടത്തില്‍പ്പെട്ടവരെ അവര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും ജിയോ ദേവി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സുമിത്രയെ ഡിസ്ചാര്‍ജ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ജിയോ ദേവിയും ചുന്നിലാലും നാല് കുട്ടികളും ഒരുമിച്ച് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്ന ചുന്നിലാല്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു.
സുമിത്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കൊലക്കുറ്റത്തിന് ചുണ്ണിലാലിനെ അറസ്റ്റ് ചെയ്തു. ജിയോ ദേവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us