ജോലിയില്ലാതെ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി രാജസ്ഥാൻ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് 37.54 ലക്ഷം രൂപ 'ശമ്പളം'

ഈ കാലയളവില്‍ പൂനം ദീക്ഷിത് രണ്ട് ഓഫീസുകളും സന്ദര്‍ശിച്ചിട്ടില്ല. ഭാര്യയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ടുകള്‍ പ്രദ്യുമന്‍ ദീക്ഷിത് തന്നെ അംഗീകരിച്ചു.

New Update
Untitled

ഡല്‍ഹി: ഒരു കമ്പനിയിലും ജോലി ചെയ്യാതെ ജീവനക്കാരി എന്ന നിലയില്‍ യുവതിക്ക് ലഭിച്ചത് 37.54 ലക്ഷം രൂപ 'ശമ്പളം'. ഒരു പരാതിക്കാരന്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോഴാണ് വിവരം വെളിച്ചത്തുവന്നത്.

Advertisment

രാജ്‌കോമ്പ് ഇന്‍ഫോ സര്‍വീസസിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമന്‍ ദീക്ഷിതിന് ഭാര്യ പൂനം ദീക്ഷിത് വഴി നിയമവിരുദ്ധമായ പണമടവുകള്‍ ലഭിച്ചു. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ലഭിച്ച രണ്ട് സ്വകാര്യ കമ്പനികളായ ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ് എന്നിവ പൂനം ദീക്ഷിതിനെ ജോലിക്കാരിയായി തെറ്റായി കാണിച്ചു.


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 6 ലെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഈ വര്‍ഷം ജൂലൈ 3 ന് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ടെന്‍ഡര്‍ പാസാക്കിയതിന് പകരമായി, പ്രദ്യുമന്‍ തന്റെ ഭാര്യയെ ജോലിക്കെടുക്കാനും പ്രതിമാസ ശമ്പളം നല്‍കാനും - ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ് എന്നീ കമ്പനികളോട് നിര്‍ദ്ദേശിച്ചു.


2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓറിയോണ്‍പ്രോ സൊല്യൂഷനും ട്രീജന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡും പണം കൈമാറിയതായി എസിബി അന്വേഷണത്തില്‍ കണ്ടെത്തി. ആകെ 37,54,405 രൂപയാണ് ശമ്പളം നല്‍കിയത്.


ഈ കാലയളവില്‍ പൂനം ദീക്ഷിത് രണ്ട് ഓഫീസുകളും സന്ദര്‍ശിച്ചിട്ടില്ല. ഭാര്യയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ടുകള്‍ പ്രദ്യുമന്‍ ദീക്ഷിത് തന്നെ അംഗീകരിച്ചു.

എസിബി അന്വേഷണത്തില്‍ പൂനം ദീക്ഷിത് ഒരേസമയം രണ്ട് കമ്പനികളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയതായി കണ്ടെത്തി. ഓറിയോണ്‍പ്രോ സൊല്യൂഷനില്‍ വ്യാജമായി ജോലി ചെയ്തിരുന്ന സമയത്ത്, 'ഫ്രീലാന്‍സിംഗ്' എന്ന വ്യാജേന ട്രീജന്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡില്‍ നിന്ന് അവര്‍ക്ക് പേയ്മെന്റുകളും ലഭിച്ചു.

Advertisment