മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റത് വലിയ നേട്ടം; മോദിയെ അഭിവാദ്യം ചെയ്ത് രജനികാന്ത്

ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഒരു നേതാവ് മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത് ഒരു നേട്ടമാണെന്ന് താരം പറഞ്ഞു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
Rajinikanth

ഡല്‍ഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റത് വലിയ നേട്ടമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇക്കുറി ജനങ്ങള്‍ ശക്തമായ പ്രതിപക്ഷം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഒരു നേതാവ് മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത് ഒരു നേട്ടമാണെന്ന് താരം പറഞ്ഞു.

നരേന്ദ്ര മോദിയുടെയും പുതിയ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment