/sathyam/media/media_files/oPPBDRd5l5dcg8cQXEUc.jpg)
ഡല്‍ഹി: 27 പേരുടെ മരണത്തിനിടയാക്കിയ രാജ്കോട്ട് ഗെയിം സോണിലെ തീപിടുത്തത്തിലെ നാലാം പ്രതിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതി ധവല്‍ തക്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രാജസ്ഥാനിലെ അബു റോഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗെയിമിംഗ് സോണ്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇതിനകം അറസ്റ്റിലായി. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ആവശ്യമായ അനുമതികളില്ലാതെ ഗെയിം സോണ്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതില്‍ കടുത്ത അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ തിങ്കളാഴ്ച ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ പിടികൂടാന്‍ 17 ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us