/sathyam/media/media_files/2025/10/21/rajnath-singh-2025-10-21-14-47-40.jpg)
ഡല്‍ഹി: പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ നാഷണല്‍ പോലീസ് മെമ്മോറിയലില്‍ നടന്ന പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ അദ്ദേഹം ആദരിച്ചു.
'നമ്മുടെ പോലീസും അര്‍ദ്ധസൈനിക വിഭാഗവും നടത്തിയ പരമോന്നത ത്യാഗങ്ങള്‍ ഓര്‍മ്മിക്കാനുള്ള ദിവസമാണിത്.
ഈ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ചവര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'' പരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
സമൂഹവും പോലീസും പരസ്പരം ആശ്രയിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ''ശക്തമായ സുരക്ഷാ ബോധവും നീതിയും വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു സമൂഹത്തിനും സമാധാനത്തിലേക്കും പുരോഗതിയിലേക്കും മുന്നോട്ട് പോകാന്‍ കഴിയൂ. ഈ മൂന്ന് കാര്യങ്ങള്‍ക്കും നമ്മുടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികള്‍.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.