പാകിസ്ഥാൻ നയിക്കുന്ന ഭീകരവിരുദ്ധ സമിതി യുഎന്നിന്റെ വിശ്വാസ്യത തകർക്കുന്നു: രാജ്‌നാഥ് സിംഗ്

ഡെറാഡൂണില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവെ, ഇരു രാജ്യങ്ങളുടെയും ആഗോള ധാരണയിലെ ആഴത്തിലുള്ള വൈരുദ്ധ്യം രാജ്നാഥ് സിംഗ് എടുത്തുകാട്ടി.

New Update
rajnath singh

ഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് ചെയര്‍മാനായി പാകിസ്ഥാനെ നിയമിച്ച തീരുമാനത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രൂക്ഷമായി വിമര്‍ശിച്ചു.

Advertisment

തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ദീര്‍ഘകാല ചരിത്രത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പവിമര്‍ശനം.


'ഒരു തീവ്രവാദിക്ക് ഒരാളുടെ സ്വാതന്ത്ര്യ സമര സേനാനിയാകാന്‍ കഴിയുമെന്ന് കരുതുന്നത് പോലും അംഗീകരിക്കാനാവില്ല. 2016 ല്‍ ഇസ്ലാമാബാദില്‍ നടന്ന സാര്‍ക്ക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ഞാന്‍ ഇത് വ്യക്തമായി പറഞ്ഞിരുന്നു.


അവിടെ പാകിസ്ഥാനിലെ ഒരു വിഭാഗം സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ തീവ്രവാദത്തെ നിയമവിധേയമാക്കാന്‍ ശ്രമിച്ചു,' രാജ്നാഥ് സിംഗ് പറഞ്ഞു.

ഡെറാഡൂണില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവെ, ഇരു രാജ്യങ്ങളുടെയും ആഗോള ധാരണയിലെ ആഴത്തിലുള്ള വൈരുദ്ധ്യം രാജ്നാഥ് സിംഗ് എടുത്തുകാട്ടി.

'ഇന്ത്യയും പാകിസ്ഥാനും ഒരേ സമയം സ്വാതന്ത്ര്യം നേടി. ഇന്ന്, ഇന്ത്യയെ ആഗോളതലത്തില്‍ 'ജനാധിപത്യത്തിന്റെ മാതാവ്' ആയി അംഗീകരിക്കുന്നു, അതേസമയം പാകിസ്ഥാന്‍ 'ആഗോള ഭീകരതയുടെ പിതാവ്' എന്ന കുപ്രസിദ്ധി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.