/sathyam/media/media_files/2026/02/11/untitled-2026-02-11-10-50-07.jpg)
ഡല്‍ഹി: ഒരു പതിറ്റാണ്ട് പഴക്കമുള്ള ചെക്ക് മടങ്ങിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നടന്‍ രാജ്പാല്‍ യാദവിന് സിനിമ മേഖലയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു.
നടന്‍ സോനു സൂദിന് പിന്നാലെ രാജ്പാല്‍ യാദവിന് 1.11 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് മ്യൂസിക് പ്രൊഡ്യൂസറും ജെംട്യൂണ്‍സ് മ്യൂസിക് ഉടമയുമായ റാവു ഇന്ദര്‍ജീത് സിംഗ് യാദവ്.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇന്ദര്‍ജീത് സിംഗ് സഹായം പ്രഖ്യാപിച്ചത്. സിനിമ മേഖല എന്നത് ഒരു കുടുംബമാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ സഹപ്രവര്‍ത്തകരെ സഹായിക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന രാജ്പാല്‍ യാദവ് ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യാദവിനെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ബാങ്ക് വിവരങ്ങളും ക്യുആര്‍ കോഡും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ നടന്‍ സോനു സൂദ്, ഗുര്‍മീത് ചൗധരി, ജന്‍ ശക്തി ജനതാദള്‍ ദേശീയ അധ്യക്ഷന്‍ തേജ് പ്രതാപ് യാദവ് എന്നിവരും രാജ്പാല്‍ യാദവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഫെബ്രുവരി 5-നാണ് ഏറെക്കാലമായി നിലനിന്നിരുന്ന കേസിനെ തുടര്‍ന്ന് രാജ്പാല്‍ യാദവ് കോടതിയില്‍ കീഴടങ്ങിയത്. അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സിനിമ മേഖലയിലെ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us