/sathyam/media/media_files/2025/08/30/untitled-2025-08-30-13-03-16.jpg)
ഡല്‍ഹി: വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രാജ്‌സമന്ദ് എംഎല്‍എ ദീപ്തി കിരണ്‍ മഹേശ്വരിക്ക് പരിക്കേറ്റു. ഉദയ്പൂര്‍-രാജ്‌സമന്ദ് ദേശീയ പാതയിലെ അംബേരിക്ക് സമീപമാണ് അപകടം. ദീപ്തിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പി.എ. ജയ്, ഡ്രൈവര്‍ ധര്‍മ്മേന്ദ്ര എന്നിവര്‍ക്കും പരിക്കേറ്റു.
മൂവരെയും ഉടന്‍ തന്നെ ഉദയ്പൂരിലെ ഗീതാഞ്ജലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി മഹേശ്വരിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അവര്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അവരുടെ പിഎ ജയ്ക്ക് തലയ്ക്ക് പരിക്കേറ്റു, ഡ്രൈവര്‍ ധര്‍മ്മേന്ദ്രയ്ക്കും പരിക്കേറ്റു. ഇന്ന് അവരെ വാര്‍ഡിലേക്ക് മാറ്റുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
അപകടവാര്‍ത്ത അറിഞ്ഞയുടന്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി.
ബിജെപി നഗര ജില്ലാ പ്രസിഡന്റ് ഗജ്പാല്‍ സിംഗ് റാത്തോഡ്, ജില്ലാ ജനറല്‍ സെക്രട്ടറി ദേവിലാല്‍ സാല്‍വി, വക്താവ് ഗോവിന്ദ് ദീക്ഷിത് എന്നിവര്‍ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചു.
അപകടത്തെ തുടര്‍ന്ന് എംഎല്‍എയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.