പോലീസിനെ വെട്ടിച്ച് മുങ്ങി നടന്നത് 32 വർഷം ! ഒടുവിൽ ഛോട്ടാ രാജന്റെ 'ചങ്ക്' അറസ്റ്റിൽ

New Update
a

മുംബൈ: ഛോട്ടാ രാജന്റെ സംഘത്തിൽപ്പെട്ട ഗുണ്ടാനേതാവ് രാജു ചികന്യ അറസ്റ്റിലായി. ഒളിവിൽ പോയി 32 വർഷത്തിന് ശേഷമാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

1992 ൽ നടന്ന ഒരു വെടിവെപ്പ് കേസിൽ പ്രതിയായതോടെയാണ് ഇയാൾ ഒളിവിൽ പോയത്.


Advertisment

1992ൽ മുംബൈയിലെ ദാദർ പൊലീസ് സ്റ്റേഷനിൽ വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് രാജു. 


അന്ന് ഇയാൾക്കെതിരെ വെടിവെപ്പിനും, കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തത്.

അലിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ പ്രതികൂടിയാണ് ഇയാൾ. ഈ കേസിൽ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

Advertisment