ചെക്ക് ബൗണ്‍സ് കേസില്‍ രാം ഗോപാല്‍ വര്‍മ്മ കുറ്റക്കാരനാണെന്ന് കോടതി. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

ചെക്ക് ബൗണ്‍സ് കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി കേസ് പരിഗണിച്ചു വരികയായിരുന്നു.

New Update
Ram Gopal Varma

മുംബൈ: ചെക്ക് ബൗണ്‍സ് കേസില്‍ ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ കുറ്റക്കാരനാണെന്ന് കോടതി.

Advertisment

തന്റെ പുതിയ ചിത്രമായ സിന്‍ഡിക്കേറ്റിന്റെ പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് സംവിധായകന്‍ ചെക്ക് ബൗണ്‍സ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്


ചെക്ക് ബൗണ്‍സ് കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി കേസ് പരിഗണിച്ചു വരികയായിരുന്നു.

എന്നാല്‍ വര്‍മ്മ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് രാം ഗോപാല്‍ വര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ടു.

പരാതിക്കാരന് മൂന്ന് മാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ മൂന്ന് മാസം ലളിതമായ തടവ് അനുഭവിക്കാനോ വര്‍മ്മയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisment