/sathyam/media/media_files/qFDeCxxpsELk3ZSWfvmR.jpg)
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ രാം ലല്ലക്ക് സൂര്യാഭിഷേകം നടത്തുന്ന ചടങ്ങ് ടാബ്‌ലെറ്റില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമനവമി ആഘോഷം വികാരനിര്‍ഭരമാണെന്നും അസമിലെ നല്‍ബരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു.
നല്‍ബരിയിലെ റാലിക്ക് ശേഷം രാംലല്ലയെ സൂര്യതിലകം ചാര്‍ത്തുന്ന ചടങ്ങ് താനും കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തന്നെ തനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്.
അയോധ്യയിലെ മഹാ രാമനവമി ചരിത്രമാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ചടങ്ങ് ടാബ്‌ലെറ്റിലൂടെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹത്തെ തൊഴുന്ന ചിത്രവും പോസ്റ്റ് ചെയ്തു.
''കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തില്‍ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീര്‍ത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.'' മോദി എക്‌സില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us