Advertisment

നൂറ്റാണ്ടുകളുടെ ത്യാഗത്തിൻ്റെയും തപസ്സിൻ്റെയും പോരാട്ടത്തിൻ്റെയും ഫലമായി നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിൻ്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. രാമക്ഷേത്ര പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ ആശംസകളുമായി പ്രധാനമന്ത്രി

വികസിത ഇന്ത്യയുടെ പ്രമേയത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഈ ദിവ്യവും പ്രൗഢവുമായ രാമക്ഷേത്രം വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്'- എക്സില്‍ മോദി കുറിച്ചു.

New Update
ram Untitledmurr

ഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രതീകമെന്ന നിലയില്‍ ക്ഷേത്രത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

''അയോധ്യയില്‍ രാം ലല്ലയെ പ്രതിഷ്ഠിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. നൂറ്റാണ്ടുകളുടെ ത്യാഗത്തിന്റെയും തപസ്സിന്റെയും പോരാട്ടത്തിന്റെയും ഫലമായി നിര്‍മ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്


വികസിത ഇന്ത്യയുടെ പ്രമേയത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഈ ദിവ്യവും പ്രൗഢവുമായ രാമക്ഷേത്രം വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്'- എക്സില്‍ മോദി കുറിച്ചു.

എക്സിലെ പോസ്റ്റിനൊപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.

 

Advertisment