മറ്റുള്ളവരെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ധാര്‍മ്മിക അധികാരമില്ല. സ്വന്തം മനുഷ്യാവകാശ രേഖയെക്കുറിച്ച് പ്രതികരിക്കണം. രാമക്ഷേത്ര പരിപാടിയെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ത്യ

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തിയതിനെ പാകിസ്ഥാന്‍ എതിര്‍ത്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം.

New Update
Untitled

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണം ചടങ്ങിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമര്‍ശത്തിന് ഇന്ത്യ രൂക്ഷമായ മറുപടി നല്‍കി. മറ്റുള്ളവരെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ധാര്‍മ്മിക അധികാരമില്ലെന്നും സ്വന്തം മനുഷ്യാവകാശ രേഖയെക്കുറിച്ച് പ്രതികരിക്കണമെന്നും ഇന്ത്യ പറഞ്ഞു.

Advertisment

ചൊവ്വാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണം.


'റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു, അവ അര്‍ഹിക്കുന്ന അവജ്ഞയോടെ നിരസിക്കുന്നു. മതഭ്രാന്ത്, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം എന്നിവയുടെ ആഴത്തിലുള്ള ചരിത്രമുള്ള ഒരു രാജ്യം എന്ന നിലയില്‍, മറ്റുള്ളവരെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ധാര്‍മ്മിക പദവിയില്ല,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ബുധനാഴ്ച നടന്ന പ്രതിവാര ബ്രീഫിംഗില്‍ പറഞ്ഞു.


'കപടമായ പ്രസംഗങ്ങള്‍ നടത്തുന്നതിനുപകരം, പാകിസ്ഥാന്‍ ഉള്ളിലേക്ക് കണ്ണ് തിരിക്കുകയും സ്വന്തം മനുഷ്യാവകാശ രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അയോധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തിയതിനെ പാകിസ്ഥാന്‍ എതിര്‍ത്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം.

മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെയും മുസ്ലീം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണിതെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

Advertisment