/sathyam/media/media_files/2025/01/08/DB3D9L2XYqPn7bjO5GPT.jpg)
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ക്യാമറ ഘടിപ്പിച്ച സണ്‍ഗ്ലാസ് ധരിച്ച് ഫോട്ടോ എടുത്ത യുവാവ് അറസ്റ്റില്‍.
സുരക്ഷാ കാരണങ്ങളാല്‍ ക്ഷേത്രത്തില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് യുവാവ് ലംഘിച്ചതായി പോലീസ് പറഞ്ഞു
ഗുജറാത്തിലെ വഡോദര സ്വദേശിയായ ജാനി ജയകുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
രാമജന്മഭൂമി പാതയിലെ നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നാണ് യുവാവ് തിങ്കളാഴ്ച ക്ഷേത്ര സമുച്ചയത്തിലെ സിംഗ്ദ്വാറിന് സമീപം എത്തിയതെന്ന് പോലീസ് പറഞ്ഞു.
ക്യാമറ ഘടിപ്പിച്ച ഗ്ലാസുകള്‍ ഉപയോഗിച്ച് യുവാവ് ചിത്രങ്ങള്‍ എടുക്കുന്നത് കണ്ടതായും ക്യാമറയുടെ ഫ്‌ളാഷ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഉടന്‍ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു
കണ്ണടകള്‍ക്ക് ഇരുവശത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതില്‍ ചിത്രമെടുക്കാനുള്ള ബട്ടണും ഉണ്ടെന്നും എസ്പി ബല്‍റാംചാരി ദുബെ പറഞ്ഞു. ഏകദേശം 50,000 രൂപയാണ് ഈ കണ്ണടകളുടെ വില.
കസ്റ്റഡിയിലെടുത്ത വ്യവസായിയായ യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.