ചെന്നൈ: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വസതിയില്‍ ആണ് അന്ത്യം സംഭവിച്ചത്.
1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടിരുന്നു.