ഒരു മുസ്‌ലിം കുടുംബം നടത്തുന്ന രാമലീല ആഘോഷം.. ലോകത്തുതന്നെ ഇത് ആദ്യം

New Update
RAMASLEELA

അമേഠി : ലോകത്തുതന്നെ ആദ്യമാണിത്.ഉത്തരഭാരതത്തിൽ ദസറ ആഘോഷങ്ങൾ അവസാനിച്ച് 10 ദിവസങ്ങൾ ക്കുശേഷം ഉത്തർപ്രദേശി ലെ അമേഠി ജില്ലയിലുള്ള 'ഇന്നോന'ഗ്രാമത്തിലെ ചൗധരി മുഹമ്മദ് ഷുജ കുടുംബ ത്തിന്റെ നേതൃത്വത്തിലാണ് രാമലീല ആഘോഷ ങ്ങൾ നടത്തപ്പെടുന്നത്. ലക്‌നൗവിൽ നിന്നും കേവലം 71 കിലോമീ റ്റർ ദൂരെയാണ് ഇന്നോന ഗ്രാമം. ഗ്രാമത്തിലെ 25000 വരുന്ന ജനസം ഖ്യയിൽ 40 % മാത്രമാണ് ഹിന്ദു ക്കൾ.ഇന്നോനയിലെ 25 ഏക്കർ വരുന്ന മൈതാനത്താണ് രാമലീല ആഘോഷങ്ങൾ നടക്കുക.ഈ വർഷത്തെ ആഘോഷം നടന്നത് ഇക്കഴിഞ്ഞ ഒക്ടോബർ 11 ,12 തീയതികളായിലായിരുന്നു.

Advertisment

1



രാമലീല ആഘോഷങ്ങളുടെ ഭാഗമായ 40 അടി ഉയരമുള്ള രാവ ണന്റെ രൂപം തയ്യറാക്കുന്നത് ചൗധരി മുഹമ്മദ് ഷുജയുടെ തറ വാട്ടു മുറ്റത്താണ്. രണ്ടു ദിവസം നടക്കുന്ന ആഘോഷങ്ങളിൽ ഷുജ കുടുംബവും ബന്ധുക്കളും ഒന്നാകെ പങ്കെടുക്കുന്നു.

1867ൽ  ചൗധരി മുഹമ്മദ് ഷുജയുടെ മുൻതലമുറയിലെ മുതുമു ത്തച്ഛൻ ചൗധരി അക്ബർ ഹുസൈൻ ആണ് രാമലീല ആഘോഷ ങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് 158 വർഷങ്ങളായി ചൗധരി മുഹ മ്മദ് ഷുജ വരെയുള്ള ആറ് തലമുറ ആഘോഷം മുടങ്ങാതെ ഭവ്യ മായി നടത്തിവരുന്നു.

4



ശ്രീരാമചരിത്രം വിവരിക്കുന്ന രാമലീല നൃത്തനാടകവും പൂജക ളും രണ്ടാം ദിവസം രാവണ ദഹനവും ഒക്കെ വളരെ ചിട്ടയായാണ് നടത്തപ്പെടുന്നത്. ധാരാളം ഹിന്ദു സമുദായ അംഗങ്ങളും ഹൈന്ദവ പൂജാരിമാരും ഈ രാമലീലയുടെ ഭാഗമായി മാറപ്പെടുന്നു. 40 അടി ഉയരമുള്ള രാവണരൂപം ശ്രീരാമന്റെയും ലക്ഷ്മണന്റേയും വേഷമ ണിഞ്ഞ ബാലന്മാർ അമ്പെയ്ത്തിലൂടെ അഗ്നിക്കിരയാക്കുന്നതാണ് രാവണ ദഹനം.

ചൗധരി മുഹമ്മദ് ഷുജയുടെ ആറു തലമുറകളായി നടന്നുവരുന്ന രാമലീല ആഘോഷം ഓരോ വർഷവും കൂടുതൽ കൂടുതൽ വർ ണ്ണാഭമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

5



ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രവാചകൻ മുഹമ്മദ് നബിയെപ്പോലെതന്നെയാണ് ഞങ്ങൾക്ക് ശ്രീരാമനും. മാതൃകാപുരുഷനായ അദ്ദേഹത്തെ ആരാധിച്ചുകൊണ്ടാണ് ഞങ്ങൾ ഈ ഭവ്യ ആഘോഷം തുടരുന്നത്. ഞങ്ങളെ ഇന്നുവരെ ആരും വിലക്കിയിട്ടില്ല. ഇനിയൊട്ടു വിലക്കുകയുമില്ല, കാരണം ഇത് ഞങ്ങളുടെ കടമയാണ് -  ചൗധരി മുഹമ്മദ് ഷുജ പറയുന്നു.

മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് ഈ ഗ്രാമവും ഷുജ തറവാടും. നാളിതുവരെ ഏതെങ്കിലും വിധത്തിലുള്ള സംഘർ ഷമോ അനിഷ്ടസംഭവങ്ങളോ ഇവിടെ നടന്നിട്ടില്ല. മതസ്പര്ദ്ധയും വർഗീയതയും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് മുസ്‌ലിം ഭൂരിപക്ഷ മുള്ള ഇന്നോന ഗ്രാമം ഇതിനെല്ലാം അപവാദമായി സൗഹാ ർദ്ദ ത്തോടെ നിലകൊള്ളുന്നു.

"രാമലീലയുടെ തയ്യാറെടുപ്പുകൾ നാളുകൾക്കുമുന്നേ ആരംഭി ക്കുന്നു. രാവണരൂപം തയ്യറാക്കുന്നതിനുള്ള പേപ്പറുകൾ, കോസ്റ്റ്യു മുകൾ , മറ്റു സാമഗ്രികളെല്ലാം ഞങ്ങൾ സ്ത്രീകളാണ് എത്തിച്ചു നൽകുന്നതെന്ന്" ചൗധരി മുഹമ്മദ് ഷുജയുടെ ഭാര്യ നിദ പറയുന്നു. ഏറെ അഭിമാനത്തോടെയാണ് അവർ ഇക്കാര്യങ്ങൾ മാദ്ധ്യമ ങ്ങളോട് വിവരിച്ചത്.

3



രാമലീല ദിവസം അടുത്ത ഗ്രാമങ്ങളിൽനിന്നുൾപ്പെടെ വൻ ജനാ വലിയാണ് ഇവിടേക്കെത്തുന്നത്‌. ഇതോടനുബന്ധിച്ച് വലിയ ഒരു മേള തന്നെ ഇവിടെ നടത്തപ്പെടുന്നുണ്ട്.മുസ്‌ലിം മതസ്ഥർ ധാരാ ളമായി രാമലീലയും രാവണ ദഹനവും കാണാൻ എത്താറുണ്ട്.

ഇന്നത്തെ കാലത്ത് ഇത്തരമൊരു ആഘോഷം അവിശ്വസനീയ മായി ആളുകൾക്കുതോന്നിയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം കാലം അത്രയ്ക്ക് മാറിപ്പോയി.

Advertisment