മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ തഹാവൂര്‍ റാണയെ തുടര്‍ച്ചയായ മൂന്നാം ദിവസവും എന്‍ഐഎ ചോദ്യംചെയ്തു.
ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സിലുള്ള എന്‍ഐഎ ആസ്ഥാനത്തു കനത്ത സുരക്ഷയിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.
ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായുള്ള ഫോൺ സംഭാഷണങ്ങൾ, ആക്രമണത്തിന്റെ ഭാഗമായി ദുബായിൽ നടത്തിയ ഏകോപനം എന്നിവയുടെ വിശദാംശങ്ങളാണ് അന്വേഷണസംഘം തേടിയത്.
മറ്റു പ്രതികൾക്ക് നൽകുന്ന അതേ പരിഗണന മാത്രമാണ് തഹാവൂര്‍ റാണയ്ക്കും നല്‍കുന്നതെന്ന് എന്‍ഐഎ അറിയിച്ചു.
ഖുർ ആന്റെ ഒരു കോപ്പിയും പേനയും പേപ്പറും മാത്രമാണ് തഹാവൂർ റാണ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇതു നൽകി. ദിവസവും അഞ്ചുനേരം ഇയാള്‍ നിസ്കരിക്കുന്നുണ്ട്.
പേന ഉപയോഗിച്ച് സ്വയം പരിക്കുകള്‍ ഉണ്ടാക്കാതിരിക്കാന്‍ ജയിലധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.