റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു

രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, രണ്ട് വിമാന ജീവനക്കാര്‍ എന്നിങ്ങനെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 

New Update
img(109)

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു.

Advertisment

ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ്‌ബേഡ് എയര്‍വേയ്‌സിന്റെ മെഡിക്കല്‍ വിമാനമാണ് ഛത്ര ജില്ലയില്‍ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.


രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, രണ്ട് വിമാന ജീവനക്കാര്‍ എന്നിങ്ങനെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 


റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചാർട്ടേഡ് വിമാനത്തിന് (എയർ ആംബുലൻസ്) റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർപോർട്ട് ഡയറക്ടർ സ്ഥിരീകരിച്ചു.

ചത്ര ജില്ലയിലെ കർമതണ്ട് ഗ്രാമത്തിനടുത്തുള്ള നിബിഡ വനത്തിലാണ് വിമാനം തകർന്നുവീണത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Advertisment