/sathyam/media/media_files/Vi2xhZrS7y7L5gy0eIdH.webp)
റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൻ്റെ നോട്ടീസ്. റാഞ്ചിയിൽ താമസ ആവശ്യത്തിനായി അനുവദിച്ച സ്ഥലം ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി.
ധോണിക്ക് താമസത്തിനായി അനുവദിച്ച പ്ലോട്ടിൽ ഒരു പാത്തോളജി ലാബ് പ്രവർത്തിക്കുന്നതായാണ് ഹൗസിങ് ബോർഡിൻ്റെ കണ്ടെത്തൽ. അനുവദിച്ച ഉദ്ദേശ്യത്തിന് വിരുദ്ധമായി പ്ലോട്ട് ഉപയോഗിക്കുന്നു എന്ന പരാതിയിൽ ഹൗസിംഗ് ബോർഡ് അന്വേഷണം ആരംഭിച്ചു.
വിഷയത്തിൽ തൻ്റെ ഭാഗം വ്യക്തമാക്കാൻ ധോണിക്ക് ബോർഡ് നിർദ്ദേശം നൽകി. ഇത് അവസാന അവസരമാണെന്നും മറുപടി നൽകുന്നതിൽ പരാജയപ്പെട്ടാൽ സ്ഥലം അനുവദിച്ചത് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
2006 ൽ അന്നത്തെ ജാർഖണ്ഡ് സർക്കാരാണ് ധോണിക്ക് താമസത്തിനായി സ്ഥലം അനുവദിച്ചത്. സ്ഥലത്ത് നിലവിൽ 'ന്യൂബെർഗ് സുപ്രടെക്' എന്ന പേരിലുള്ള ലാബാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ, വിഷയത്തിൽ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us