റാഞ്ചി: ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകൾ സീത സോറനു നേരെ വധശ്രമം.
വ്യാഴാഴ്ച രാത്രി ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍ തോക്ക് ചൂണ്ടുകയായിരുന്നു.
എന്നാല്‍ സീത സോറന്റെ സുരക്ഷാ ഭടന്മാര്‍ സമയോചിതമായ ഇടപെടൽ കാരണം അക്രമിക്ക് വെടിയുതിർക്കാനായില്ല.
സുരക്ഷാ ജീവനക്കാർ തന്നെ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സരായ്‌ധേല പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിസ്റ്റളും പൊലീസിന് ലഭിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ധന്‍ബാദില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം സീത സോറന്‍ വിശ്രമിക്കാനായിട്ടാണ് ഹോട്ടലില്‍ എത്തിയത്.
തന്റെ പിഎയുമായും മറ്റ് പാര്‍ട്ടി അംഗങ്ങളുമായും ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി ദേവാശിഷ് ഘോഷിനെ ധന്‍ബാദ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.