റാഞ്ചി: ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രാദേശിക കോടതി. ശിക്ഷ സെപ്റ്റംബര്‍ 30ന് വിധിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം 2015-ല്‍ ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് രണ്‍ധീര്‍ എന്നയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
2016ല്‍ രണ്‍ധീറിനെതിരെ സ്ത്രീധന കേസും യുവതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തുകയും ഒമ്പത് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. സെപ്തംബര്‍ 30 ന് കോടതി ശിക്ഷ പ്രഖ്യാപിക്കും.
മറ്റൊരു കേസില്‍ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ 36 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആബിദ് എന്ന പ്രതിക്ക് 51,000 രൂപ പിഴയും കോടതി വിധിച്ചു.
2023 ജനുവരി 16 ന് 60 വയസ്സുള്ള സ്ത്രീയും പ്രതിയും മൃഗങ്ങള്‍ക്ക് തീറ്റ എടുക്കാന്‍ വീടിനടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. അമ്മ കാലിത്തീറ്റ എടുക്കവെ ആബിദ് അമ്മയെ ആക്രമിക്കുകയും വായില്‍ തുണി തിരുകിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു.
സംഭവത്തിന് ശേഷം ആബിദ് അമ്മയോട് ഭാര്യയെപ്പോലെ ജീവിക്കണമെന്ന് പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
മകൻ്റെ ഭീഷണി വകവെക്കാതെ അമ്മഅയൽവാസികളോട് സംഭവം വിവരിക്കുകയും തുടർന്ന് ഇരയുടെ ഇളയമകനെ സംഭവം അറിയിക്കുകയും ചെയ്തു.