/sathyam/media/media_files/2025/02/16/2U815McTrcylvqvxgkvw.jpg)
ഡല്‍ഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റെ എപ്പിസോഡില്‍ രണ്‍വീര്‍ അലബാഡിയ നടത്തിയ അശ്ലീല പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കും കുടുംബത്തിനും ലഭിക്കുന്ന വധഭീഷണികളെക്കുറിച്ച് തുറന്നു പറഞ്ഞ് യൂട്യൂബര്‍.
താനും സംഘവും പോലീസുമായും അധികാരികളുമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗികളായി വേഷമിട്ട് ചിലര്‍ തന്റെ അമ്മയുടെ ക്ലിനിക്കില്‍ പതിവായി വന്നിരുന്നതായി അലബാഡിയ അവകാശപ്പെട്ടു. അലബാഡിയയുടെ അമ്മ മുംബൈയിലെ ഒരു ഡോക്ടറാണ്
എന്നെ കൊല്ലാനും എന്റെ കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണികള്‍ വരുന്നത് ഞാന്‍ കാണുന്നു.
രോഗികളുടെ വേഷത്തില്‍ വന്ന ആളുകള്‍ എന്റെ അമ്മയുടെ ക്ലിനിക്ക് ആക്രമിച്ചു. എനിക്ക് ഭയം തോന്നുന്നു, എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അല്ലാബാദിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
പോലീസില്‍ നിന്ന് താന്‍ ഒളിച്ചോടുന്നില്ലെന്നും പോലീസിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അല്ലാബാദിയ കൂട്ടിച്ചേര്‍ത്തു
അശ്ലീല പരാമര്‍ശങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ പോലീസില്‍ നിന്ന് രണ്ടാമത്തെ സമന്‍സ് അയച്ചെങ്കിലും അലബാഡിയ ഹാജരായിരുന്നില്ല. അലബാഡിയയുടെ വസതി പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹത്തെ ഫോണിലും ലഭ്യമല്ലെന്നും മുംബൈ പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us