New Update
/sathyam/media/media_files/2025/02/18/5kc3yThqWtDDcZXimCIH.jpg)
ഡല്‍ഹി: 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയുടെ എപ്പിസോഡുമായി ബന്ധപ്പെട്ട വിവാദത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ രണ്‍വീര്‍ അലബാഡിയയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Advertisment
കൊമേഡിയന്‍ സമയ് റെയ്നയുടെ യൂട്യൂബ് ഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകള്‍ ഒരുമിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫ്‌ലുവന്‍സറര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു
അലബാഡിയയ്ക്കെതിരെ ഇതുവരെ കുറഞ്ഞത് മൂന്ന് എഫ്ഐആറുകളെങ്കിലും ഫയല്‍ ചെയ്തിട്ടുണ്ട് .ഒന്ന് അസമിലും മറ്റൊന്ന് മുംബൈയിലും, തിങ്കളാഴ്ച ജയ്പൂരിലും അദ്ദേഹത്തിനെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
ജനപ്രിയ ഇന്‍ഫ്‌ലുവന്‍സറായ രണ്‍വീര്‍ അലബാഡിയ തുടര്‍ച്ചയായി പൊലീസ് സഹകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മുംബൈ, ഗുവാഹത്തി പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us