ഡൽഹി: ബലാത്സംഗക്കേസിൽ 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ് താൽക്കാലിക പരോൾ ആവശ്യവുമായി രംഗത്ത്.
ഒക്ടോബർ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് 20 ദിവസത്തെ താൽക്കാലിക പരോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരിയാന സർക്കാർ അദ്ദേഹത്തിൻ്റെ പരോൾ അപേക്ഷ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ പരിഗണനയ്ക്ക് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ മോചനത്തിന് മുന്നോട്ടുവെയ്ക്കുന്ന കാരണങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്.