സ്‌കൂൾ ശൗചാലയത്തിൽ ഏഴുവയസ്സുകാരി ബലാത്സം​ഗത്തിനിരയായി: ശൗചാലയത്തിൽ ഒളിച്ചിരുന്ന പ്രതി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ശൗചാലയത്തിൽ കയറിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

സ്‌കൂളിന്റെ ശൗചാലയത്തിൽ ഒളിച്ചിരുന്ന പ്രതി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ശൗചാലയത്തിൽ കയറിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു

New Update
rape case1

ജയ്പൂർ: സ്‌കൂൾ ശൗചാലയത്തിൽ ഒളിച്ചിരുന്ന് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു.  രാജസ്ഥാനിലെ ജയ്പൂരിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Advertisment

arrest

സ്‌കൂളിന്റെ ശൗചാലയത്തിൽ ഒളിച്ചിരുന്ന പ്രതി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ശൗചാലയത്തിൽ കയറിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

സ്‌കൂളിന്റെ പുറക് വശത്തെ മതിൽ ചാടികടന്നാണ് പ്രതി ശൗചാലയത്തിൽ പ്രവേശിച്ചത്.

ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടി വിവരം അധ്യാപകരെ അറിയിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. അധ്യാപകർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ചയോടെ പോലീസ് പിടികൂടി. 

Advertisment