പശ്ചിമബം​ഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായ ബലാത്സം​ഗത്തിനിരയായി, സംഭവം രാത്രിയിൽ ആൺസുഹൃത്തുമൊത്ത് കാംപസിൽ നിന്ന് പുറത്തുവരുന്നതിനിട: അക്രമിക്കായി വ്യാപക തിരച്ചിൽ

ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്.

New Update
victim

പശ്ചിമബം​ഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായ ബലാത്സം​ഗത്തിനിരയായി, സംഭവം രാത്രിയിൽ ആൺസുഹൃത്തുമൊത്ത് കാംപസിൽ നിന്ന് പുറത്തുവരുന്നതിനിട: അക്രമിക്കായി വ്യാപക തിരച്ചിൽ 

Advertisment

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.

ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമായി രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് അക്രമിക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തുടങ്ങിയവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.


ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.

Advertisment