New Update
/sathyam/media/media_files/5Jy6S9kocaDu74LFtPCP.webp)
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു.
Advertisment
തുടക്കത്തില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സെറിബ്രല്‍ അറ്റാക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശം സാഹചര്യത്തിലായത്. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലായിരുന്നു ചികിത്സ.
ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വളരെ പെട്ടെന്നാണ് ആരോഗ്യ നിലയില്‍ മാറ്റം വന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us