വെടിവെച്ച് വീഴ്ത്തിയ ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റസാഖ് ഖാന്‍ കൊല്ലപ്പെട്ടു

തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ റസാഖ് ഖാനെ അജ്ഞാത സംഘം വെടിവെച്ചും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled4canada

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റസാഖ് ഖാന്‍ കൊല്ലപ്പെട്ടു. സൗത്ത് പര്‍ഗനാസ് ജില്ലയിലെ ചല്‍തബേരിയ ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ ദാരുണമായ സംഭവം നടന്നത്.

Advertisment

തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ റസാഖ് ഖാനെ അജ്ഞാത സംഘം വെടിവെച്ചും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു.


ഇന്നലെ രാത്രി 9:45ഓടെ, ഭംഗര്‍ ബസാറില്‍ നിന്ന് മാരീചയിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് റസാഖ് ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആദ്യം വെടിവെച്ച് വീഴ്ത്തിയതിനു ശേഷം, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ റസാഖിനെ വഴിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Advertisment