'ഓക്കെ. ടാറ്റ ബൈബൈ' ! രത്തന്‍ ടാറ്റയെ അനുശോചിച്ച് പേടിഎം സിഇഒ പങ്കുവച്ച കുറിപ്പില്‍ വിവാദം; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വിവാദം

New Update
ratan tata vijay shekhar sharma

അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വിവാദം. 

Advertisment

"എല്ലാ തലമുറയെയും പ്രചോദിപ്പിക്കുന്ന ഒരു ഇതിഹാസം.  ഇന്ത്യയിലെ ഏറ്റവും വിനീതനായ വ്യവസായിയുമായി ഇടപഴകാനുള്ള അവസരം അടുത്ത തലമുറയിലെ സംരംഭകര്‍ക്ക് നഷ്ടമാവും. ഓക്കെ. ടാറ്റ ബൈബൈ''-എന്നായിരുന്നു കുറിപ്പ്.

അനുശോചനക്കുറിപ്പിലെ 'ടാറ്റ ബൈ ബൈ' പരാമര്‍ശമാണ് വിവാദമായത്. ഈ വാക്കുകളിലെ അനൗചിത്യം ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചതോടെ വിജയ് ശേഖര്‍ ശര്‍മ്മ ആ പോസ്റ്റ് പിന്‍വലിച്ചു.

Advertisment