/sathyam/media/media_files/2026/01/14/ravi-shankar-prasad-2026-01-14-10-02-54.jpg)
ഡല്‍ഹി: ബിജെപി എംപി രവിശങ്കര്‍ പ്രസാദിന്റെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. മദര്‍ തെരേസ ക്രസന്റ് റോഡിലെ 21-ാം നമ്പര്‍ വീട്ടിലാണ് സംഭവം. രാവിലെ 8:05-ന് സംഭവത്തെക്കുറിച്ച് ഒരു കോള്‍ ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രാഥമിക അലേര്‍ട്ടില്‍ രണ്ടാം നമ്പര്‍ വീടിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും, പ്രസാദിന്റെ ഉടമസ്ഥതയിലുള്ള 21-ാം നമ്പര്‍ വീട്ടിലാണ് തീപിടുത്തമുണ്ടായതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഒരു മുറിയിലെ കിടക്കയിലേക്ക് തീ പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഫയര്‍ ടെന്‍ഡറുകളെയും ഡല്‍ഹി പോലീസിന്റെ ഫോറന്‍സിക് സംഘത്തെയും വസതിയില്‍ വിന്യസിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us