'അശ്വമേധം' അവസാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രവിചന്ദ്രന്‍ അശ്വിന്‍

രോഹിത്, വിരാട്, രഹാനെ എന്നിവര്‍ ഒരുപാട് ക്യാച്ചുകള്‍ എടുക്കുകയും വിക്കറ്റുകള്‍ വീഴ്ത്താന്‍ സഹായിക്കുകയും ചെയ്തവരാണ്.

New Update
aswin Untitled

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രവിചന്ദ്രന്‍ അശ്വിന്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ അശ്വിന്‍ കളിക്കില്ല. 

Advertisment

ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ മൂന്നാം ടെസ്റ്റ് മല്‍സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ രോഹിത് ശര്‍മ്മയുമായി വിരമിക്കല്‍ പങ്കുവെച്ചത്.


'എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഒരു അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇത് എന്റെ അവസാന മത്സരമായിരുന്നു. എന്നില്‍ ക്രിക്കറ്റ് ബാക്കിയുണ്ട്, എന്നാല്‍ ഇപ്പോള്‍ അത് ക്ലബ്ബ് ലെവല്‍ ക്രിക്കറ്റില്‍ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. രോഹിത്തും മറ്റ് കളിക്കാരുമായി ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാക്കി


ബിസിസിഐയ്ക്കും സഹകളിക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ യാത്രയുടെ ഭാഗമായ എല്ലാ പരിശീലകര്‍ക്കും നന്ദി.

രോഹിത്, വിരാട്, രഹാനെ എന്നിവര്‍ ഒരുപാട് ക്യാച്ചുകള്‍ എടുക്കുകയും വിക്കറ്റുകള്‍ വീഴ്ത്താന്‍ സഹായിക്കുകയും ചെയ്തവരാണ്.


ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് നന്ദി, അവര്‍ക്കെതിരെ കളിക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിച്ചിരുന്നു, അശ്വിന്‍ പറഞ്ഞു


ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമാണ് അശ്വിന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കളിക്കാരനെന്ന നിലയില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ക്ലബ്ബ് തലത്തില്‍ കളിക്കുന്നത് തുടരുമെന്നും അശ്വിന്‍ അറിയിച്ചു.

ഇന്ത്യക്കായി 106 ടെസ്റ്റ് കളിച്ച അശ്വിന്‍ 2011 ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ടീമിന്റെ ഭാഗമായിരുന്നു.


നേരത്തെ, മത്സരത്തിന്റെ അഞ്ചാം ദിനം മഴ പെയ്തതോടെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ടീമുകളും തീരുമാനിച്ചു. മഴയ്ക്കിടെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ചില ദൃശ്യങ്ങള്‍ ഉയര്‍ന്നു


അവിടെ രവിചന്ദ്രന്‍ അശ്വിന്‍ അല്‍പ്പം വികാരഭരിതനായി. പിന്നാലെ വിരാട് കോലി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇതിന് പിന്നാലെയാണ് അശ്വിന്റെ വിരമിക്കല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Advertisment