ആർ.ബി.ഐ റിപ്പോ നിരക്കിന് മാറ്റമില്ല; ക്രെഡിറ്റ് സ്കോർ ആഴ്ച്ച തോറും അപ്ഡേറ്റ് ചെയ്യാൻ മാർ​ഗ നിർദ്ദേശവുമായി റിസർവ് ബാങ്ക്

New Update
rbi

ഡൽഹി: ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ക്രെഡിറ്റ് സ്കോർ ആഴ്ച്ച തോറും അപ്ഡേറ്റ് ചെയ്യാനുള്ള മാർ​ഗ നിർദ്ദേശവും റിസർവ് ബാങ്ക് പുറപ്പെടുവിച്ചു. 

Advertisment

പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ അതിവേഗത്തിൽ നടപ്പാക്കാനാണ് തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചു.

മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതുക്കിയ തീരുമാനം പ്രഖ്യാപിച്ചത്. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം

കൂടാതെ ക്രെഡിറ്റ് സ്കോർ ആഴ്ച്ച തോറും അപ്ഡേറ്റ് ചെയ്യാനും മാർ​ഗ നിർദ്ദേശം നൽകി. ഇത് 2026 ഏപ്രിൽ 01 മുതൽ നടപ്പാകും. ഇതിലൂടെ വായ്പാ ദാതാക്കൾക്കും, ഉപയോക്താക്കൾക്കും നേട്ടം ലഭിക്കും. പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ അതിവേഗത്തിൽ നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 

ഇതിനുള്ള കരട് മാർഗ രേഖ പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 1 മുതൽ എല്ലാ ആഴ്ച്ചയും ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യാനാണ് ക്രെഡിറ്റ് ബ്യൂറോകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇവിടെ ഉപയോക്താക്കൾക്ക് തിരിച്ചടവ് രീതിയനുസരിച്ച് ഒരേ സമയം ഗുണവും, ദോഷവും ഉണ്ടാകാനാണ് സാധ്യത. അതായത് ഒരു ലോൺ ക്ലോസ് ചെയ്താൽ ഒരാഴ്ച്ച കൊണ്ട് അത് ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ അതും ഒരാഴ്ച്ചയ്ക്കുള്ളിൽ സ്കോറിനെ ദോഷകരമായി ബാധിക്കും.

ഭാവിയിൽ ക്രെഡിറ്റ് സംബന്ധമായ വിവരങ്ങൾ പ്രതിദിനാടിസ്ഥാനത്തിൽ കൊണ്ടു വരാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനായി സാങ്കേതികമപരമായി വലിയ അപ്ഡേഷൻസ് നടത്തേണ്ടതുണ്ട്.

Advertisment