പലിശ നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

ആഗോള-പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളും പണപ്പെരുപ്പവും വിശദമായി വിലയിരുത്തിയ ശേഷമാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചത്.

New Update
Untitled

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പണനയ അവലോകന യോഗത്തിലും മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

Advertisment

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. ഫെബ്രുവരി 4, 5, 6 തീയതികളില്‍ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.


ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും. ഇതോടെ വീട്, വാഹന വായ്പകളുടെ ഇഎംഐയില്‍ ഉടനടി മാറ്റമുണ്ടാകില്ല.


എസ്ഡിഎഫ് നിരക്ക് 5 ശതമാനമായും, എംഎസ്എഫ്, ബാങ്ക് നിരക്കുകള്‍ എന്നിവ 5.5 ശതമാനമായും തുടരും. പണനയത്തില്‍ 'ന്യൂട്രല്‍' നിലപാട് തുടരാനാണ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.


ആഗോള-പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളും പണപ്പെരുപ്പവും വിശദമായി വിലയിരുത്തിയ ശേഷമാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന പണനയ പ്രഖ്യാപനമാണിത്. 

Advertisment