മുംബൈ: തുടർച്ചയായ മൂന്നാം തവണ റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റാണ് ആർ.ബി.ഐ. കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനത്തിൽ നിന്നും 5.5 ശതമാനമായി.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളർച്ചയക്ക് മുൻഗണന നൽകികൊണ്ടുമാണ് ആർ.ബി.ഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്.
വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർ.ബി.ഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്.
ആഗോളതലത്തിലെ ദുർബലമായ സാഹചര്യവും ഈ തീരുമാനത്തിന് കാരണമായി. ഇതോടെ മൂന്ന് തവണയായി റിപ്പോ നിരക്കിൽ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.