ചെന്നൈ: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അസിഡിറ്റിയെ തുടര്‍ന്നാണ ്അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ശക്തികാന്ത ദാസിന് അസിഡിറ്റി അനുഭവപ്പെട്ടതായും നിരീക്ഷണത്തിനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിസര്‍വ് ബാങ്ക് വക്താവ് പറഞ്ഞു.
'അദ്ദേഹം ഇപ്പോള്‍ സുഖമായിരിക്കുന്നു, അടുത്ത 2-3 മണിക്കൂറിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആര്‍ബിഐ വക്താവ് പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണറായുള്ള ശക്തികാന്തദാസിന്റെ കാലാവധി രണ്ടാം തവണയും നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ 1960 കള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയായി അദ്ദേഹം മാറും.