New Update
/sathyam/media/media_files/2024/12/06/ufRAuTnHIxYR7tfoorfZ.jpg)
മുംബൈ: ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി തുടര്‍ച്ചയായ 11-ാം തവണയും പ്രധാന വായ്പാ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
Advertisment
ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 4:2 ഭൂരിപക്ഷത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 10 തവണയും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
2022 മെയ് മുതല്‍ 2023 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. പിന്നീട് 6.5 ശതമാനമായി തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us