മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ബുധനാഴ്ച ആരംഭിക്കും. പുതുതായി നിയമിതനായ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് യോഗം.
ആര്‍ബിഐ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര പങ്കെടുക്കുന്ന ആദ്യ പോളിസി മീറ്റിംഗാണിത്.
ഏകദേശം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുമോ അതോ പണപ്പെരുപ്പവും കറന്‍സി സ്ഥിരതയും നിയന്ത്രിക്കുന്നതിന് നിലവിലെ നിരക്ക് നിലനിര്‍ത്തുമോ എന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്
ആറ് അംഗ കമ്മിറ്റി 2025 ഫെബ്രുവരി 7 ന് തീരുമാനം പ്രഖ്യാപിക്കും.
2025 ലെ കേന്ദ്ര ബജറ്റ് ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്.