Advertisment

കെവൈസി അപ്‌ഡേഷനെന്നു പറഞ്ഞു വിളിക്കുന്നവരെ സൂക്ഷിക്കണമെന്ന് ആർബിഐ

New Update
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു...ഭവന-വാഹന വായ്പകൾക്കുള്ള പലിശ കുറയാൻ സാധ്യത

ഡൽഹി: കെവൈസി അപ്‌ഡേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേഷൻ എന്ന പേരിൽ ഉപഭോക്താക്കൾ തട്ടിപ്പുകൾക്ക് ഇരയാകുന്നതായുള്ള തുടർച്ചയായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, നഷ്ടം തടയുന്നതിനും അത്തരം അപകടങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.

Advertisment

കെവൈസി അപ്ഡേഷൻ എന്ന പേരിൽ തട്ടിപ്പുകാർ ഫോൺ കോളുകൾ, എസ്എംഎസ്, ഇ-മെയിൽ തുടങ്ങിയവ മുഖേന ഉപഭോക്താക്കളെ ബന്ധപ്പെട്ട് അവരിൽനിന്നും അക്കൗണ്ട്, ലോഗിൻ വിവരങ്ങളും അനധികൃത ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് മെസേജ് ചെയ്ത് അതിലൂടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി ആർബിഐ പറയുന്നു. 

ഉപഭോക്താവ് വിവരങ്ങൾ കൈമാറാതിരുന്നാൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും ബ്ലോക്ക് ചെയ്യുമെന്നുമുള്ള ഭീഷണി തന്ത്രങ്ങൾ പ്രയോഗിക്കുന്നു.

ഉപഭോക്താവ് അവരുടെ വ്യക്തിഗത അല്ലെങ്കിൽ ലോഗിൻ വിവരങ്ങൾ കൈമാറുന്നതിലൂടെ തട്ടിപ്പുകാർ അനധികൃതമായി അക്കൗണ്ട് ലോഗിൻ ചെയ്ത് പണം തട്ടുന്നതായും ആർബിഐ അറിയിച്ചു. 

ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ പൊതുജനങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ  (www.cybercrime.gov.in) മുഖേനയോ അല്ലെങ്കിൽ സൈബർക്രൈം ഹെൽപ്‌ലൈൻ (1930) മുഖേനയോ പരാതിപ്പെടണം.

Advertisment