/sathyam/media/media_files/GUCDcDVNDOXSruITILVY.jpg)
ഡൽഹി : ബാങ്കിംഗ് ഇടപാടുകാർക്ക് കർശനമായ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2026 ഫെബ്രുവരി 1 മുതൽ രാജ്യത്തെ ബാങ്കുകൾ വലിയ ഒരു ദൗത്യത്തിന് തുടക്കമിടുകയാണ്.
അനക്കമില്ലാതെ വർഷങ്ങളായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി അവ എന്നെന്നേക്കുമായി ക്ലോസ് ചെയ്യുക. പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്.
ഒരു വർഷമായി യാതൊരു ഇടപാടും നടക്കാത്ത ‘ഇനാക്ടീവ്’ അക്കൗണ്ടുകൾ, രണ്ട് വർഷത്തിലേറെയായി നിശ്ചലമായി കിടക്കുന്ന ‘ഡോർമെന്റ്’ അക്കൗണ്ടുകൾ, യാതൊരു ആവശ്യവുമില്ലാതെ തുറന്നുവച്ചിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയാണ് ആർബിഐയുടെ നോട്ടപ്പുള്ളികൾ.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നോ അല്ലെങ്കിൽ പലിശ കയറുന്നുണ്ടെന്നോ കരുതി ഇടപാടുകൾ നടത്താതിരുന്നാൽ ഫെബ്രുവരി ഒന്നു മുതൽ ആ അക്കൗണ്ട് അപ്രത്യക്ഷമായേക്കാം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും, അവയിൽ പകുതിയോളം അക്കൗണ്ടുകൾ ഇന്ന് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. ഇത്തരം ‘സൈലന്റ്’ അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്കും തട്ടിപ്പുകാർക്കും വലിയ താവളമായി മാറുന്നു എന്നതാണ് ആർബിഐയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us