/sathyam/media/media_files/2025/07/12/untitledggggrcb-2025-07-12-15-18-15.jpg)
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പൊലീസ് എന്നിവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
റിട്ട. ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി കുന്ഹയുടെ ഏകാംഗ സമിതിയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമര്‍പ്പിച്ചത്. സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോള്‍, 'റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ല. ജൂലൈ 17ന് മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിക്കും, വിശദമായി പഠിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും' എന്ന് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്രമോഷനുകളും സൗജന്യ പാസുകളുടെ പ്രഖ്യാപനവും വലിയ തിരക്ക് ഉണ്ടാക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അനിയന്ത്രിതമായ തിരക്കും, കൃത്യമായ മാനേജ്‌മെന്റില്ലായ്മയും മരണങ്ങള്‍ക്ക് കാരണമായി. അപകടത്തിന് ശേഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. ജയ്‌റാമും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു.
സംഭവത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണവും തുടര്‍നടപടികളും റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ അവതരിപ്പിച്ച ശേഷം തീരുമാനിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us