ജമ്മു: ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ ജൂണില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി രജൗരി, റിയാസി ജില്ലകളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ ആരംഭിച്ച് ദേശീയ അന്വേഷണ ഏജന്‍സി.
ജൂണ്‍ 9ന് ബസിനുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ള ഏഴ് തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്കുള്ള യാത്രാമധ്യേ ബസ് വെടിവെപ്പിനെത്തുടര്‍ന്ന് റോഡില്‍ നിന്ന് തെറിച്ച് ആഴത്തിലുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
ജൂണ്‍ 17ന് ആഭ്യന്തര മന്ത്രാലയം ഭീകരാക്രമണ കേസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ആക്രമണത്തിന് മുമ്പ് ഭീകരര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ലോജിസ്റ്റിക്സും നല്‍കിയ രജൗരിയിലെ ഹകം ഖാന്‍ എന്നയാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.