ഡല്‍ഹി: കാംഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിര്‍മൗര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉന, ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ചമ്പ, സോളന്‍, ഷിംല, കുളു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, വെള്ളക്കെട്ട്, ദുര്‍ബലമായ ഘടനകള്‍ക്കും വിളകള്‍ക്കും നാശനഷ്ടങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ജലാശയങ്ങളും അപകടസാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട് തുടരുന്നതിനിടെ, ചമ്പ ജില്ലയിലെ വിദൂര ചുര ഉപവിഭാഗത്തിലെ ബാഗൈഗഡ് ഗ്രാമപഞ്ചായത്തില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.